ഏകാന്ത യാത്ര
0
യാത്രയില്‍ ഞാനിന്നും ഏകനായി
പൂത്തു തളിര്‍ത്തൊരെന്‍ പൂമരങ്ങള്‍
യാമിനി പോലും നിശബ്ദമായി.......
നറു നിലാ പൂക്കളകന്നു പോയി
നിനവിന്റെ വേദന ബാക്കിയായി....
കൂട്ടിന്നു പോരുവാനാരുമില്ല..,
കൂടെ ചിരിക്കുവാനാരുമില്ല......
ഹൃദയവും പോള്ളിക്കുമെരിവേനലില്
കുട ചൂടി എത്തുവാന്‍ ആരുമില്ല.....
ഒരു തണല്‍ തേടിയലഞ്ഞിടുമ്പോള്‍
ആശ്വാസമായ് ചെറു മരവുമില്ല.....
ഒരു കുടില്‍ പൂകാന്‍ തിരയുമ്പോളും
സ്വാഗതമോതുവാന്‍ ആരുമില്ല.....
പൂത്തു തളിര്‍ത്തൊരെന്‍ പൂമരങ്ങള്‍
പൂക്കള്‍ കൊഴിഞ്ഞു, തളിരുമറ്റു ....
പണ്ട് ഞാന്‍ നെയ്ത സുവര്‍ണ സ്വപ്നം
എന്നോ ഇഴയറ്റ് അകന്നു പോയി...
ആയിരം ദീപമെരിഞ്ഞു കത്തും
മനസ്സിന്റെ ഉമ്മറപ്പടി എവിടെ....?
ആയിരം പൂക്കള്‍ പരിലസിച്ച
പൂവാടി എവിടെയെന്‍ ഹൃത്തിനുള്ളില്‍.....?
തിരയില്‍ തിളങ്ങും പുലര് വെളിച്ചം
തിരിയില്‍ തെളിയുമോരിറ്റു വെട്ടം
അരികത്തണയുന്ന സ്നേഹ ഗീതം
തേടി, പ്രതീക്ഷിച്ചു ഞാന്‍ നടപ്പു...
ഇനിയെന്റെ പാദം ഇടറിടാതെ
ഇനിയെന്റെ പാത മറഞ്ഞിടാതെ
തനിയെയാവാതെയും കൂട്ടിനായി
കനിവോടെയേറെ പഥികരെത്തും
===========================