പാവം സുന്ദരിക്കോത

1കോളേജിലേക്കുള്ള പാതയോരത്തന്നു
കണ്ടു ഞാനൊരു പെണ്‍കുട്ടിയെ...
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

ലിപ്സ്റ്റിക്കിനുണ്ട് രണ്ടിഞ്ചു കനം, പിന്നെ 
മേയ്ക്കപ്പിനോ അതിലേറെ കനം
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

കംബിവളച്ചിരുകാതിലുമിട്ടിട്ടു
പുത്തനാം ഫാഷനായ് എത്തിടുന്നു
സ്കൂട്ടിയില്‍ ചെത്തും, ജീന്‍സിട്ടു ചെത്തും
അണ്‍കുട്ടികളെ കമന്‍റടിക്കും
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

ക്ലോസ് അപ് പരസ്യമായ് പുന്ചിരിക്കും, അവള്‍
ക്ലോസ് അപ് സുന്ദരി എന്ന ഭാവം
ചിരി കണ്ടു രാക്ഷസര്‍ പോലും ഭയന്നോടു-
മെങ്കിലും തന്‍ ചിരി തന്നെ ശ്രേഷ്ഠം
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

ഉച്ചക്ക് ചോറൊട്ടുമുണ്ണില്ലവള്‍, വെറും
ഓറഞ്ച് ജ്യൂസ്‌ മാത്രം കുടിക്കും
സ്ലിം ബ്യൂട്ടിയാകുവാനാണോ, അതോ
ലിപ്സ്ടിക്കു പോകാതിരിക്കുവാനോ
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

കോളേജില്‍ നിന്നുള്ള പാതയോരത്ത് ഞാന്‍
വീണ്ടും കണ്ടുവാ പെണ്‍കുട്ടിയെ
ലിപ്സ്ടിക് ഒട്ടുമില്ലല്ലോ, ഇപ്പോള്‍
മാര്‍ക്ക് ലിസ്റ്റ് കയ്യിലുണ്ടല്ലോ...
മേയ്ക്കപ്പ് ഒട്ടുമില്ലല്ലോ, കവിളില്‍
കണ്ണീരൊലിക്കണുണ്ടല്ലോ...
ആളൊരു പാവമാണല്ലോ , ഇപ്പോള്‍
സുന്ദരിക്കോതയാം ഭാവമില്ല.....
ഇപ്പോള്‍ സുന്ദരിക്കോതയാം ഭാവമില്ല.....

===========================

1 comments:

ഒരുതരി വെട്ടത്തിനായ്.....

1

അകലെ, എവിടെയോ നിശീഥിനിയുടെ
കറുത്ത തിരശീലക്കപ്പുറത്തു
നിന്നുംപ്രതീക്ഷതന്‍ പ്രഭാകിരണമാശ്ലേഷിക്കുവാന്‍
കാത്തിരിക്കുന്നു ഞാന്‍...........
മഞ്ഞില്‍ പൊതിഞ്ഞ നിശാമഞ്ചലില്‍ ‍
നിദ്രാരഹിതനായ് നെരിപ്പോടിന്‍ നേരിയ
നറുവെളിച്ചം  കിനാക്കാണുന്നു.......
ചിതറിത്തെറിച്ച മണ്ചിരാതുകളൊത്തുചേര്‍- 
ന്നതിലെണ്ണ കവിഞ്ഞതുംവെണ്‍തിരിയതില്‍ 
നനഞ്ഞവിടെ പടരുന്ന ദീപനാളത്തിന്‍ പ്രഭയും 
കണ്മുന്നിലകലെ പ്രതീക്ഷിക്കുന്നു ഞാന്‍.....
ഇപ്പോഴും കര്‍ണ്ണം ശ്രവിക്കുന്നുണ്ടെ-
ന്നാത്മാവില്‍ മെല്ലെ കുറുകുന്ന മാടപ്രാവിന്‍ സ്വനം..
അതൊരു വിരഹ വിലാപമോ..... 
നിരാശയുടെ കണ്ണീര്‍ കുതിര്‍ന്ന തുടര്‍നെടുവീര്‍പ്പുകളോ......
ചുറ്റും പടരുന്നു... കനം വയ്ക്കുന്നു....
കൂരിരുള്‍ ഭിത്തി, യെങ്കിലുംമൌനമായെന്‍ മനം 
പ്രതീക്ഷിക്കുന്നു ഇന്നും 
ഒരു ചെറുതിരിനാളമെങ്കിലും ......

1 comments:

വെറുതെ ഒരു കാത്തിരുപ്പ്..

0 കുട്ടിക്കാലം.......അന്ന് എന്റെ ഓണം പൂക്കളവും.., ഊഞ്ഞാലാട്ടവും...., ഉപ്പേരിയും....,ഓണസദ്യയും.... പിന്നെ കുറച്ചു ഓണക്കളികളും ഒക്കെ ആയിരുന്നു.ഓണത്തുംബികളെ ഞാന്‍ കൌതുക പൂര്‍വ്വം നോക്കി നില്‍ക്കാറുണ്ടായിരുന്നു. തൂശനിലയിലെ ഓണസദ്യയുടെ ആ രുചി ഭേദങ്ങള്‍ മനസ്സില്‍ ദിവസങ്ങളോളം തങ്ങി നില്‍ക്കും. പക്ഷെ............. ഇതിനുമൊക്കെ അപ്പുറം ഞാന്‍ ഓണനാളിനെ സ്നേഹിക്കുന്നതിനും കാത്തിരിക്കുന്നതിനും മറ്റൊരു കാരണമുണ്ടായിരുന്നു. കപ്പടാ മീശയും..., ഓലക്കുടയും...,കിരീടവും ഒക്കെ അലങ്കാരമാക്കിയ , സ്നേഹസമ്പന്നനായ..,ഒരുകാലത്ത് സമ്പത്തും ഐശ്വര്യവും ഒക്കെ നമ്മുക്ക് പകര്‍ന്നു തന്ന....പ്രജാ തല്പരനായ...ഓണം എന്ന നമ്മുടെ ദേശീയോല്‍സവത്തിനു തന്നെ കാരണക്കാരനായ മഹാബലി തിരുമേനിയെ ഒരുനോക്ക്  കാണുക എന്ന എന്റെ ആഗ്രഹമായിരുന്നു ആ ഒരു കാരണം. ആദ്യമായി ഓണക്കഥകള്‍ കേട്ടപ്പോള്‍ തന്നെ തുടങ്ങിയതാണ് തിരുവോണ ദിവസം എത്തുന്ന ഓണത്തപ്പന് വേണ്ടിയുള്ള കാത്തിരുപ്പ്.....ഓണത്തിന്റെ ഒരുക്കത്തില്‍ തൊടികളും മുറ്റവും വൃത്തിയാക്കുമ്പോള്‍ ഞാന്‍ അച്ഛനോട് ചോദിക്കാരുണ്ടായിരുന്നു..
" എപ്പോഴാണ് അച്ഛാ മാവേലി വര്ക..?"
അപ്പോള്‍ അച്ഛന്‍ പറയും "മോന്‍ രാവിലെ കുളിച്ചു സുന്ദരനായിട്ടു ഇരുന്നോ.... വരും.."

അങ്ങിനെ എല്ലാ തിരുവോണ ദിവസവും രാവിലെ തന്നെ ഞാന്‍ കുളിച്ചു ഓണക്കൊടിയൊക്കെ ധരിച്ചു അച്ഛന്‍ പറഞ്ഞത് പോലെ സുന്ദരനായി ഉമ്മറത്ത്‌ മാവേലിയെ കാത്തു നില്‍ക്കും..... മാവേലി വന്നാല്‍ എങ്ങിനെ ആയിരിക്കും.....? കുട്ട്യോളെ പേടിപ്പിക്കുമോ...? ഏയ്‌ ഇല്ല.... ചിലപ്പോള്‍ മിട്ടായി തരുമാരിക്കും..... ചിലപ്പോള്‍ ഗൌരവമൊക്കെ കളഞ്ഞു ചിരിക്കുമാരിക്കും...... ഇങ്ങിനെ പലതരം ചിന്തകളും മനസ്സിലൂടെ കടന്നു പോകും...

പക്ഷെ... ഒരിക്കല്‍ പോലും എന്റെ കാത്തിരുപ്പുകള്‍ക്ക് ശുഭമായ ഒരു അവസാനം ഉണ്ടായില്ല......ഒരിക്കലും മാവേലി തിരുമേനിയെ കാണുവാനും സാധിച്ചില്ല...........

ഇപ്പോളിതാ..... കാലം മുന്നോട്ടു നീങ്ങിയിരിക്കുന്നു.... ആ കൊച്ചു കുട്ടിയില്‍ നിന്നും എനിക്ക്  മാറ്റം വന്നിരിക്കുന്നു...... പക്ഷെ എന്നിട്ടും.......വെറുതെ ആണെങ്കിലും ഇപ്പോഴും ഞാന്‍ കാത്തിരിക്കുകയാണ്......സന്തോഷവും സമാധാനവും സമ്പല്‍ സമൃദ്ധിയും ഈ നാടിനു സമ്മാനിക്കുവാന്‍ വേണ്ടി ആ മഹാബലി ചക്രവര്‍ത്തിയെ............. വരുമോ ഈ തിരുവോണ നാളിലെങ്കിലും...???
  

0 comments: