ഓണമായ്

1

ഓണമായ്.... ഓണമായ്.....
ഓണത്തുമ്പീ പോരുമോ.... ഓണമായ്...

തുമ്പപ്പൂ പറിക്കേണം.., തുമ്പിതുള്ളല്‍ കാണേണം
ഓണ നാള്‍ ഇങ്ങെത്തി.., അത് നീയറിഞ്ഞിട്ടില്ലേ..
പൂക്കളമിട്ട് തുടങ്ങീ.., പൂവിളി കേട്ട് തുടങ്ങീ...
പൂക്കള്‍ നുള്ളാന്‍ ഓടി വരൂ.., ഊഞ്ഞാലാടാന്‍ ഓടി വരൂ...
തൊടികളിലോടിനടക്കാം....,കഥകള്‍ പറഞ്ഞു നടക്കാം...
പണ്ടത്തെ മാവേലി നാടിന്‍ കഥകള്‍ ഓര്‍ത്തു പറഞ്ഞു നടക്കാം...
തിരുവാതിരപ്പാട്ട് മൂളാം... തിരുവാതിരകളി കാണാം...
ഓണപ്പാട്ടും പാടി വരൂ..., ഓണക്കളികള്‍ കളിക്കാന്‍ വരൂ....
എന്തേ തുമ്പീ പോരാത്തു... എന്റെകൂട്ടിനു പോരാത്തു...
നീ വരില്ലേ കൂടെ.....ഓണമല്ലേ ചാരെ......

Audio :


Onamaay | Music Codes

1 comments:

പൂക്കള്‍ തേടി

5
എന്റെ പൂവാടിയില്‍ പൂക്കളില്ല 
എന്റെ മണ് വീണയില്‍ പാട്ടുമില്ല 
എന്റെ ശബ്ദത്തിനു താളമില്ല....
എന്റെ സ്വപ്നങ്ങള്‍ക്ക് വ൪ണമില്ല......

പല നാളിലായ് കണ്ട പൊയ് മുഖങ്ങള്‍
പല വേള നോവിച്ചകന്നു പോയി 
വാസനപ്പൂക്കള്‍ കൊഴിഞ്ഞു വീഴും 
നിനവിന്‍ തഴംബുള്ള ഹൃത്തടത്തില്‍ 
അഴകില്ല..,മണമില്ല...,നിറമുള്ള പൂവില്ല..,
പൂന്തേന്‍ നുകരും ശലഭമില്ല.....
പൂന്തേന്‍ നുകരും ശലഭമില്ല.....

ഒരു ചിരി ഞാന്‍ പക൪ന്നേകുമ്പൊളും...
മനസ്സില്‍ വിതുമ്പുന്നു.., തേങ്ങിടുന്നു.....
ഇരുള്‍ വീണ വീഥിയില്‍ ഏകനായി 
തിരയുന്നു ഞാനാ പ്രകാശ ദീപം 
അലയുന്നു..,തിരയുന്നു..,നീറും മനസ്സിനെ 
ശാന്തമാക്കീടാന്‍ മരുന്നിനായി....
ഹൃത് പുഞ്ചിരി തൂകാന്‍ മരുന്നിനായി...
........................AUDIO ഇവിടെ കേള്‍ക്കാം


pookkalthedi | Music Codes

5 comments:

പ്രതീക്ഷയുടെ നക്ഷത്രദീപം

0
മൃദുവായ് ചിരിച്ചു ഞാന്‍...
പതിവിലും നേരത്തെ അകലെയാ താരം 
തിളങ്ങി നിന്നൂ......പുഞ്ചിരിച്ചു നിന്നൂ.....
പാതിരാവായതറിഞ്ഞില്ല..,പക്ഷികള്‍
ചേക്കേറുവാനെങ്ങു പോയത്..? കണ്ടില്ല...
കനമേറുമിരുളളിന്റെ ആഴത്തിലെങ്കിലും
ദൂരെയാ  നേര്‍ത്ത പ്രതീക്ഷ കണ്ചിമ്മുന്നു.... 
മൌനം കനത്താലുമന്ധത പരന്നാലു-
മെന്റെ പ്രതീക്ഷതന്‍ പൂ വാടിവീഴില്ല 

0 comments:

ഓര്‍മ്മകള്‍

0

ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല......!!
ഓടിയെത്തും.... എന്നും കൂട്ടായ്....!!
ഓളങ്ങള്‍ വിട്ടൊഴിയാത്ത കാട്ടരുവി പോലെ,
ഓര്‍മ്മകള്‍ വിട്ടൊഴിയാത്ത മനസ്സും , പിന്നെ
ഒരു പിടി നൊമ്പരങ്ങളും
ഒരുപാടു സുന്ദര നിമിഷങ്ങളും..!!
ഓര്‍മ്മചെപ്പില്‍ ഓര്‍മ്മകള്‍ ഇനിയും നിറയും ....
ഒളി മങ്ങാതെ നിറയും......

അവിടെയെന്‍ സ്വപ്നത്തെ ഞാന്‍ കുടിയിരുത്തും...
ഓര്‍മ്മകള്‍ തീര്‍ത്ത ചിരാതിന്‍ വെളിച്ചത്തി-
ലെന്റെ ലോകത്തെ ഞാന്‍ കാണും....!!

0 comments: