പ്രതീക്ഷയുടെ നക്ഷത്രദീപം
0
മൃദുവായ് ചിരിച്ചു ഞാന്‍...
പതിവിലും നേരത്തെ അകലെയാ താരം
തിളങ്ങി നിന്നൂ......പുഞ്ചിരിച്ചു നിന്നൂ.....
പാതിരാവായതറിഞ്ഞില്ല..,പക്ഷികള്‍
ചേക്കേറുവാനെങ്ങു പോയത്..? കണ്ടില്ല...
കനമേറുമിരുളളിന്റെ ആഴത്തിലെങ്കിലും
ദൂരെയാ നേര്‍ത്ത പ്രതീക്ഷ കണ്ചിമ്മുന്നു....
മൌനം കനത്താലുമന്ധത പരന്നാലു-
മെന്റെ പ്രതീക്ഷതന്‍ പൂ വാടിവീഴില്ല